
ആദ്യ ഷോകൾക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത് ഗംഭീര പ്രതികരണങ്ങളാണ്. പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചു എന്നും സിനിമയിലെ ആക്ഷൻ രംഗങ്ങൾ മികച്ചതാണ് എന്നുമാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. സിനിമയുടെ മേക്കിംഗ് നിലവാരം എടുത്തുപറയേണ്ട ഒന്നാണ്.
ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. ബി. ബിനിൽ ആണ് . ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങിയ ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമിച്ചത്. ഡോണാ തോമസ് ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ.
അഭിനേതാക്കളും പ്രമേയവും
ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി എത്തുന്ന സിനിമ കൂടിയാണ് ‘പൊങ്കാല’.
ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
